- Advertisement -

- Advertisement -

വയനാട്ടിലും കുരങ്ങു വസൂരിയെന്ന് സംശയം; യുവതിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

0

രോഗലക്ഷണങ്ങളോടെ യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ജൂലൈ 15ന് യു.എ.ഇയില്‍ നിന്നും വന്ന പൂതാടി പഞ്ചായത്ത് പരിധിയിലെ 38 കാരിക്കാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ശാരീരികാസ്വാസ്ഥ്യങ്ങളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിക്ക് കുരങ്ങു വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ശരീര സ്രവം പരിശോധനക്കായി ലാബിലേക്കയച്ചിട്ടുണ്ട്.പരിശോധനഫലം വന്നിട്ടില്ല.കൂടുതല്‍ ചികിത്സക്കും നിരീക്ഷണത്തിനുമായാണ് യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്

Leave A Reply

Your email address will not be published.

You cannot copy content of this page