മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാര്‍ഷികത്തോട് അനുബന്ധിച്ച് ബത്തേരി സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്. വാളണ്ടിയേഴ്‌സ് മിനിമാരത്തോണ്‍ സംഘടിപ്പിച്ചു. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും ധീരസൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുമാണ് മാരത്തോണ്‍ സംഘടിപ്പിച്ചത്. എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി വിദ്യാര്‍ത്ഥികളും അധ്യാപകരും മാരത്തോണില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ എസ്.ഐ എ.കെ.ജോണി സമ്മാനവിതരണം നടത്തി. ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ തീവ്രവാദ വിരുദ്ധ പ്രതിജ്ഞ എടുത്തു. പരിപാടിക്ക് വി.സുബ്രഹ്മണ്യന്‍, കെ.ജെ ജിജു, നവീന്‍പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തൊടുവട്ടിയില്‍ നിന്നും സ്‌കൂള്‍ അങ്കണം വരെയായിരുന്നു മാരത്തോണ്‍.
- Advertisement -
- Advertisement -