- Advertisement -

- Advertisement -

ഉത്രം കോലം ഉത്സവം നവംബര്‍ 29 മുതല്‍

0

മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷംതോറും നടത്തി വരാറുള്ള ഉത്സവ ചടങ്ങുകള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഉത്രം കോലം ഉത്സവം നവംബര്‍ 29 ന് വ്യാഴാഴ്ച വൈകുന്നേരം മാനന്തവാടി പള്ളിയറ ക്ഷേത്രത്തില്‍ നിന്നും ഭഗവതിയുടെ തിരുവായുധം എഴുന്നെളളിച്ചു കൊണ്ടുവന്ന് താഴെക്കാവിലുള്ള മണിപ്പുറ്റില്‍ എത്തിക്കുന്നതോടു കൂടി ഉത്സവം ആരംഭിക്കും. തുടര്‍ന്ന് താഴെക്കാവിലെ പാട്ടുപുരയില്‍ വെച്ച് തിരുവത്താഴത്തിനുള്ള അരി അളവും, കഷ്ണം നുറുക്കലും നടക്കും. അതിനു ശേഷം മേലേക്കാവില്‍ ക്ഷേത്രം നട തുറന്ന് ദീപാരാധനയും അത്താഴപൂജയും, താഴെക്കാവിലേക്കുള്ള എഴുന്നെള്ളത്തും നടക്കും. 1-12-2018 ശനിയാഴ്ച ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കുന്നതാണ്. മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന ചടങ്ങുകള്‍ കോലം കൊറയ്ക്ക് ശേഷം തിരുവായുധം തിരികെ പള്ളിയറ ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുന്നതോടുകൂടി ഉത്രം കോലം ഉത്സവ ചടങ്ങുകള്‍ അവസാനിക്കും എന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page