- Advertisement -

- Advertisement -

ഈ കുടുംബത്തെ സഹായിക്കണം; കമ്പളക്കാട് പോലീസ്‌

0

ഇത് കമ്പളക്കാട് പോലീസിന്റെ ഒരു ഉത്തരവല്ല.പൊതുസമൂഹത്തോടുള്ള അഭ്യര്‍ത്ഥനയാണ്.തേര്‍വാടിക്കുന്നിലെ അനന്തരാജിന്റെ ജീവിതാവസ്ഥ നേരിട്ട് കണ്ടവരാണിവര്‍ അതുകൊണ്ടാണിങ്ങനെ.കമ്പളക്കാട് തേര്‍വാടിക്കുന്നിലെ അനന്തരാജിനും കുടുംബത്തിനും സഹായവുമായി കമ്പളക്കാട് സ്‌റ്റേഷനിലെ പോലീസുകാരെത്തിയത് അങ്ങനെയാണ്. ഈ നിര്‍ദ്ധന കുടുംബത്തിന്റെ ദുരിത ജീവിതം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ ഇവര്‍ എത്തിയത്.ഇനിയും ഇവര്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ ഏകോപിക്കാന്‍ തയ്യാറാണെന്നും കമ്പളക്കാട് എസ്‌ഐ അജേഷ് കെ.എസ് പറഞ്ഞു. എസ്.ഐ അജേഷ് കെ.എസ്,എഎസ്‌ഐമാരായ ആന്റണി വി.പി,റസാഖ് എം.കെ,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍ കെ.എന്‍,സുലോചന എന്നിവരാണ് കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി എത്തിയത്.
MARUDEVI W/o ANANTHARAJ KAVUVAYAL[HO] KAMBLAKKAD[PO] WAYANAD[DISTRICT] AC/NO 40148100107748 IFC.CODE: KLGB0040148 PH: 9656382810

Leave A Reply

Your email address will not be published.

You cannot copy content of this page