സത്യസായി സേവാ സമിതി സാധനാ ക്യാമ്പ് നടത്തി
സത്യസായി ബാബയുടെ 93-ാം ജന്മദിനം പ്രമാണിച്ച് മാനന്തവാടി സത്യസായി സേവാ സമിതി താഴയങ്ങാടി ഹനുമാന്‍ ക്ഷേത്രത്തില്‍ സാധനാ ക്യാമ്പ് നടത്തി. സത്യസായി സംസ്ഥാന കോ ഓഡിനേറ്ററും ഭാഗവത ആചാര്യനുമായ കെ.പി രാമചന്ദ്രന്‍ ആധ്യാത്മിക പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ബാബു കട്ടയാട് അധ്യക്ഷത വഹിച്ചു. വി ശശിധരന്‍, പി.ടി ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, കെ അനില്‍കുമാര്‍, ഒ.ടി ജിതേഷ്, പി.ബി ഷാജി എന്നിവര്‍ സംസാരിച്ചു.