തീപ്പൊരി പ്രസംഗവുമായി ജൂണ്‍ ശ്രീകാന്ത്
ജനമുന്നേറ്റ ജാഥയില്‍ തീപ്പൊരി പ്രസംഗവുമായി ജൂണ്‍ ശ്രീകാന്ത്. ഒ.ആര്‍.കേളു എം.എല്‍.എ നയിക്കുന്ന ജനമുന്നേറ്റ ജാഥയില്‍ തീപ്പൊരി പ്രസംഗവുമായാണ് ശിശുദിനത്തില്‍ ജില്ലയില്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ജൂണ്‍ ശ്രീകാന്ത് കൈയ്യടി നേടിയത്. മാനന്തവാടി എല്‍.എഫ്.യു.പി.സ്‌കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന ജൂണ്‍ ബാലസംഘം മാനന്തവാടി ഏരിയ ജോയിന്റ് സെക്രട്ടറി കൂടിയാണ്. ബാലജനസഖ്യത്തിന്റെ ഇത്തവണത്തെ പ്രധാനമന്ത്രിയും ജൂണ്‍ ശ്രീകാന്ത് തന്നെയായിരുന്നു.