ചീരാല്‍ ആശ്രയം ചാരിറ്റബിള്‍ സൊസൈറ്റിയും കൂര്‍ഗ് വീരാജ്‌പേട്ട ദന്തല്‍ മെഡിക്കല്‍ കോളേജും സംയുക്തമായി ചീരാലില്‍ മെഗാ ദന്തല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ചീരാല്‍ എ.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങ് സൊസൈറ്റി രക്ഷാധികാരിയും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ എസ്. രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബാലചന്ദ്രന്‍ അധ്യക്ഷനായിരുന്നു. എട്ടു ഡോക്ടര്‍മാരടക്കം ഇരുപതു പേരടങ്ങുന്ന മെഡിക്കല്‍ സംഘം നാനൂറോളം രോഗികളെ പരിശോധിച്ച് ചികിത്സ നല്‍കി.
- Advertisement -
- Advertisement -