ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. നൂല്‍പ്പുഴ പഞ്ചയാത്തിലെ കോളൂര്‍ കോളനിയിലെ രാജന്റെ വീടിന്റെ മുകളില്‍ രാവിലെ 10.30 തോടെയാണ് മരം വീണത്.വീടിന് സമീപത്തെ മരം കടപുഴകി വീഴുകയായിരുന്നു. ഈ സമയം രാജന്റെ മാതവ് വീട്ടിലുണ്ടായിരുന്നെങ്കിലും അപകടമൊന്നും സംഭവിച്ചില്ല. മരം വീണ് വീടിന്റെ ഓടുകളും കഴുക്കോലുകളും തകര്‍ന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴസ് മരം മുറിച്ചുനീക്കി.
- Advertisement -
- Advertisement -