- Advertisement -

- Advertisement -

എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ച് വിജയന്‍ ചെറുകര

0

എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി. എസ്എഫ്ഐ രാഹുല്‍ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതിനെതിരെ പരോക്ഷ വിമര്‍ശനവുമായാണ് സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര രംഗത്തെത്തിയത്. കലാപത്തിന്റെ മുദ്രാവാക്യം വിളിക്കുന്നവര്‍ നാടിന്റെ ശത്രുക്കളെന്നും ജനപ്രതിനിധികളുടെ ഓഫീസ് തല്ലി തകര്‍ക്കുന്നത് വിദ്യാര്‍ഥി സംഘടനകള്‍ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമ്പോഴാണ് സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page