- Advertisement -

- Advertisement -

മാനന്തവാടി പുഴയില്‍ തലയില്ലാത്ത യുവാവിന്റെ മൃതദേഹം

0

മാനന്തവാടി പഴശിപാര്‍ക്കിന് സമീപം ചങ്ങാടക്കടവ് പാലത്തിന് താഴെയായി പുഴയില്‍ തലയില്ലാത്ത നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തി. 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ്കണ്ടെത്തിയത്.മൃതദേഹത്തിനരികില്‍ നിന്നും ചെരിപ്പും കുടയും,പാലത്തിന്റെ കൈവരിയില്‍ കയറും കണ്ടെത്തി. മാനന്തവാടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അറ്റുപോയ ശിരസ് കണ്ടെത്താനായി ഫയര്‍ഫോഴ്‌സും പോലീസും, വാളാട് റിസ്‌ക്യൂ ടീമും പുഴയില്‍ തിരച്ചില്‍ നടത്തി.തൂങ്ങി മരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.മൃതദേഹത്തിന് 165 ഉയരവും ഇരുനിറവും ആണ് . ശരീരത്തില്‍ കറുത്ത പാന്റ് ധരിച്ചിട്ടുണ്ട്. നീല കരയോട് കൂടിയ വെള്ള മുണ്ടും ദേഹത്ത് വെള്ള ബനിയനും മുകളിലായി കറുത്ത കളറോട് കൂടിയ ഫുള്‍ കൈ ഷര്‍ട്ടും ഷര്‍ട്ടിന് മുകളിലായി കാക്കി കളര്‍ എന്ന് തോന്നിക്കുന്ന ഹാഫ് കൈ ഷര്‍ട്ട് ധരിച്ച നിലയിലുമാണ് കറുപ്പ് കളര്‍ ചെരുപ്പാണ് ധരിച്ചിട്ടുള്ളത് ഇടത് കൈ തണ്ടയില്‍ ടിമാക്‌സ് കമ്പനിയുടെ ഗോള്‍ഡന്‍ കളര്‍ ചെയിനോട് കൂടിയ വാച്ച് ധരിച്ചിട്ടുണ്ട് വലത് കാല്‍ ഉപ്പൂറ്റിയില്‍ േ്രകപ്പ് ബാന്‍ഡേജ് ചുറ്റികെട്ടിയ നിലയിലും ബാന്‍ഡേജിനുള്ളില്‍ പഴയ മുറിവും ഉണ്ട് . കൂടാതെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ടോളോ ഗുളികയും തീപ്പെട്ടിയും കണ്ടെ ത്തിയിട്ടുണ്ട്. മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം വയനാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അറ്റുപോയ ശിരസ് കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്‌സും, പോലീസും, വാളാട് റിസ്‌ക്യൂ ടീം പ്രവര്‍ത്തകരും പുഴയില്‍ തിരച്ചില്‍ നടത്തി.

 

Leave A Reply

Your email address will not be published.

You cannot copy content of this page