- Advertisement -

- Advertisement -

” ലഹരി വിരുദ്ധ സൈന്യം” രൂപികരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി

0

പി.എന്‍ പണിക്കര്‍ ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഡ്രീംസ് വയനാട് എന്നിവരുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലാകെ ” ലഹരി വിരുദ്ധ സൈന്യം” രൂപീകരിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.

വായന ലഹരിയാക്കാം എന്ന സന്ദേശമുയര്‍ത്തിയാണ് ക്യാമ്പയിന്‍ നടക്കുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തന്നെയാണ് ലഹരി വിരുദ്ധ സൈന്യം രൂപികരിക്കുന്നത്. എസ്.കെ.എം.ജെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സാവിയോ ഓസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ എം.കെ അനില്‍കുമാര്‍, മുന്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍ , സിറില്‍ ജിയോ ജേക്കബ്, ആര്‍ സൂനൈന, വൈഖ എസ് ദിനേശ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page