പുല്‍പള്ളി: കേരളാ യൂണിവേഴ്സിറ്റി എം.എസ്.സി സൈക്കോളജി ഒന്നാം റാങ്ക് ജേതാവ് പി.ആര്‍ അശ്വതിക്ക് പുല്‍പള്ളി സി.കെ രാഘവന്‍ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണവും ഉപഹാര സമര്‍പ്പണവും നടത്തി. പുല്‍പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നിര്‍വ്വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ കെ.ആര്‍ ജയറാം, പി.കെ റെജി, കെ.ആര്‍ ജയരാജ്, റാണി കെ. വര്‍ഗ്ഗീസ്, രാമന്‍ പൈക്കുടിയില്‍, ആതിര പ്രമോദ്, ബാബു വട്ടോളി എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -