എം.പി ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ പങ്കെടുത്തെന്ന പേരില്‍ പൊലീസ് കള്ളക്കേസ് ചുമത്തിയെന്ന് പരാതി. എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിനെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തത്. ജൂണ്‍ 24നാണ് രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ എം.പി ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പിന്നാലെ പൊലീസിനെതിരെ പ്രതിഷേധവുമായി ടി.സിദ്ദിഖ് എംഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വയനാട് എസ്.പി ഓഫീസ് ഉപരോധിച്ചു. പിറ്റേദിവസം ആയിരക്കണക്കിന് പേരെ പങ്കെടുപ്പിച്ച് കല്‍പറ്റയില്‍ യുഡിഎഫ് പ്രകടനവും നടത്തി. ഈ രണ്ട് പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കിയവരുടെ പ്രതി പട്ടികയിലാണ് എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്് പി.പി ഷൈജലിന്റെ പേരും കല്‍പറ്റ പൊലീസ് ഉള്‍പ്പെടുത്തിയത്. ലീഗ് നല്‍കിയ പേരാണ് പൊലീസ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും ഷൈജല്‍ ആരോപിക്കുന്നു. പൊലീസിന്റെ അനാസ്ഥയ്ക്ക് പുറമെ മുസ്ലീം ലീഗിന്റെ ഇടപെടലും ഇതിന് പിന്നിലുണ്ടെന്നാണ് ഷൈജലിന്റെ ആരോപണം.ഹരിത വിവാദത്തില്‍ മുസ്ലീം ലീഗ് നേതൃത്വത്തെ അടക്കം വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഷൈജലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട ഒരു പരിപാടികളിലും പങ്കെടുക്കാത്ത താന്‍ എങ്ങനെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നാണ് ഷൈജല്‍ ചോദിക്കുന്നത്. ലീഗ് നല്‍കിയ പേരാണ് പൊലീസ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും ഷൈജല്‍ ആരോപിക്കുന്നു. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്ന് ഷൈജല്‍ വ്യക്തമാക്കി. എന്നാല്‍ എസ്.പി ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധത്തിന് സമീപം ഷൈജല്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കണ്ടാലറിയാവുന്നവരെ ചേര്‍ത്താണ് നിലവില്‍ എഫ്‌ഐആര്‍ തയ്യാറാക്കിയതെന്നും തുടര്‍ അന്വേഷണത്തില്‍ മാറ്റം വരുമെന്നുമാണ് കല്‍പറ്റ പൊലീസിന്റെ വിശദീകരണം.
- Advertisement -
- Advertisement -