- Advertisement -

- Advertisement -

മഹാത്മാ ഗാന്ധി രാഷ്ട്ര പിതാവാണെന്ന് മറന്നത് എസ്എഫ്‌ഐ അല്ല കോണ്‍ഗ്രസ്സുകാരാണ് : സി.കെ.ശശീന്ദ്രന്‍

0

രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി രാഷ്ട്ര പിതാവിന്റെ ചിത്രം തകര്‍ത്തതിന് വയനാട്ടിലെ ഡിസിസി നേതൃത്വം മറുപടി പറയണമെന്ന് സി.പി. എം സംസ്ഥാന കമ്മറ്റിയംഗവും എല്‍ ഡി. എഫ് വയനാട് ജില്ലാ കണ്‍വീനറുമായ സി.കെ. ശശീന്ദ്രന്‍.എസ്.എഫ് ക്കെതിരെ ഗുരുതരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച കോണ്‍ഗ്രസ്സ് നേതൃത്വം ഇതിന് മറുപടി പറയണം. മഹാത്മാ ഗാന്ധി രാഷ്ട്ര പിതാവാണെന്ന് മറന്നത് എസ്എഫ്‌ഐ അല്ല കോണ്‍ഗ്രസ്സുകാരാണ.് എസ്എഫ്‌ഐ ഗാന്ധി ചിത്രം തകര്‍ത്തില്ലെന്ന് വസ്തുതാപരമായ തെളിഞ്ഞ സ്ഥിതിക്ക് കോണ്‍ഗ്രസ് നേതൃത്വവും രാഹുല്‍ ഗാന്ധി എം.പിയുമുള്‍പ്പടെ മറുപടി പറയണമെന്നും സി.കെ. ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.

 

Leave A Reply

Your email address will not be published.

You cannot copy content of this page