- Advertisement -

- Advertisement -

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

0

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,തൃശൂര്‍,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

പത്തനംതിട്ട മുതല്‍ എറണാകുളം വരെയും പാലക്കാട്,വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരമേഖലയിലുള്ളവര്‍ ജാഗ്രതപാലിക്കണം. കേരള,കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് വ്യാഴാഴ്ച വരെ തുടരും.

ഞലമറ അഹീെ: കുഞ്ഞുങ്ങളുമായി വന്നത് എന്റെ കൈയില്‍ നിന്നും കുക്കീസ് വാങ്ങിക്കാനാണോ? വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാന്‍; വൈറലായൊരു വിഡിയോ

കാലാവര്‍ഷക്കാറ്റുകള്‍ ശക്തി പ്രാപിക്കുന്നതിനൊപ്പം ജാര്‍ഖണ്ഡില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴിയാണ് ശക്തമായ മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിലും മഴ തുടരരുമെന്നാണ് മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.

You cannot copy content of this page