രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തില്‍ അച്ചടക്ക നടപടിയുമായി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി. എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ഏഴംഗ അഡ്ഹോക് കമ്മിറ്റിക്ക് പകരം ചുമതല നല്കി. സംസ്ഥാന നേതൃത്വത്തിന്റെതാണ് നടപടി.കേസില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും അടക്കം അറസ്റ്റിലായിരുന്നു. സിപിഐഎം നിര്‍ദ്ദേശ പ്രകാരമാണ് എസ്എഫ്ഐ നടപടി സ്വീകരിച്ചത്. എസ്എഫ്ഐ ആക്രമണത്തെ തള്ളി സിപിഐഎം നേരത്തെ രംഗത്തുവന്നിരുന്നു.
- Advertisement -
- Advertisement -