- Advertisement -

- Advertisement -

കണിയാമ്പറ്റ-കമ്പളക്കാട് റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു

0

കണിയാമ്പറ്റ ടൗണ്‍ മുതല്‍ കമ്പളക്കാട് വരെയുള്ള ഭാഗങ്ങളിലാണ് അപകടങ്ങള്‍ പതിവാകുന്നത്.ഒന്നര മാസത്തിനിടെ അഞ്ചിലധികം അപകടങ്ങളാണ് ഇവിടെ നടന്നത്.രാത്രിയിലാണ് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത്്.കഴിഞ്ഞ മാസം പോലീസ് സ്റ്റേഷന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ വീട്ടമ്മ കാറിടിച്ചിച്ച് മരിച്ചിരുന്നു.അതേ സ്ഥലത്താണ് നാല് വാഹനങ്ങള്‍ ഒരുമിച്ച് കൂട്ടിയിച്ചത്.

മൂന്ന് കാറും ഒരു ബൈക്കുമാണ് കൂട്ടിയിടിച്ചത്. അതില്‍ ബൈക്ക് യാത്രികനും മാനന്തവാടി സ്വദേശിയായ കാര്‍ യാത്രക്കാരിക്കുമാണ് പരിക്കേറ്റത്.അപകടങ്ങള്‍ നിത്യ സംഭവമായി മാറുന്നതിനാല്‍ കണിയാമ്പറ്റ മുതല്‍ കമ്പളക്കാട് വരെ വേഗതാ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും കൂടുതല്‍ അപകട സൂചനാ ബോര്‍ഡുകള്‍ വളവുകളില്‍ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

You cannot copy content of this page