- Advertisement -

- Advertisement -

കര്‍ഷകരില്ലാതെ രാജ്യത്തിന് പുരോഗതിയില്ലെന്ന് രാഹുല്‍ ഗാന്ധി എം.പി

0

മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നൂറാം വാര്‍ഷികാഘോഷവും ശതാബ്ദി കെട്ടിടവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെയും കാര്‍ഷിക മേഖലയേയും നിരാകരിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ: എന്‍.കെ. വര്‍ഗ്ഗീസ് അധ്യക്ഷനായിരുന്നു. എം.പി.മാരായ കെ.സി.വേണുഗോപാല്‍, കെ.സുധാകരന്‍, എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, ടി.സിദ്ധീഖ്, ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, മാനോജിംഗ് ഡയറക്ടര്‍ എം.മനോജ് കുമാര്‍, ഡയറക്ടര്‍ ബേബി ഇളയിടം, നഗരസഭ ചെയപേഴ്‌സണ്‍ സി.കെ. രക്‌നവല്ലി തുടങ്ങിയവര്‍ സംസാരിച്ചു.

കര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണ്. ആവശ്യമുള്ള പിന്‍ബലം ലഭിക്കുന്നില്ല എന്നതാണ് കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കാര്‍ഷകരെ എങ്ങനെ ഇടിക്കുന്നു എന്നതിന്റ ഉദാഹരണമാണ് കാര്‍ഷിക നിയമങ്ങള്‍ ഈ നിയമങ്ങള്‍ കൊണ്ട് സമ്പന്നര്‍ക്ക് ഗുണം ലഭിക്കുന്നുണ്ടെങ്കിലും സാധാരണ കര്‍ഷകര്‍ക്ക് ഒന്നും ലഭിക്കുന്നില്ല. ഈ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം നയിച്ചതില്‍ കോണ്‍ഗ്രസിന് അഭിമാനമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page