- Advertisement -

- Advertisement -

കെ സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ടു

0

കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് അപകടത്തില്‍ പെട്ടു. തിരുനെല്ലി ബേഗൂര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ചില യാത്രക്കാര്‍ക്ക് നിസാര പരിക്കുണ്ട്. 38 പേരോളം ഉണ്ടായിരുന്ന ബസ് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് കാട്ടില്‍ അകപ്പെട്ടു പോയ യാത്രക്കാരെ തിരുനെല്ലി പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കെ.എസ്. ആര്‍ ടി സി യുടെ ശബരി ഡീലക്‌സ് ബസ് വരുത്തിച്ച് ബത്തേരിയിലേക്ക് കൊണ്ടു പോയി.

അപകടം നടന്ന സമയത്ത് ഈ റൂട്ടിലുടെ പാസ് ചെയ്ത കെ എസ് ആര്‍ ടി സി ബസ് യാത്രക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുംനിര്‍ത്താതെ പോയതായി ജനങ്ങള്‍ ആരോപിക്കുന്നു. തിരുനെല്ലി പോലീസ് സ്റ്റേഷനിലെ സി പി ഒ മാരായ റെജിന്‍, എ എന്‍ എസ് അംഗങ്ങളായ ഹാഷിം, വിധിന്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തിയാണ് യാത്രക്കാരെ സംരക്ഷിതമാക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page