വന്യജീവിസങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതി ലോല മേഖല പ്രഖ്യാപനത്തിനെതിരെ രാഹുല്‍ഗാന്ധി എം പി യുടെ നേതൃത്വത്തിലുള്ള ബഹുജന പ്രക്ഷോഭറാലി നാളെ. കോട്ടക്കുന്നില്‍ നിന്നും വൈകിട്ട് നാല് മണിക്ക് റാലി ആരംഭിക്കും. രാഹുല്‍ഗാന്ധി എം പി തന്നെ റാലിക്ക് നേതൃത്വം നല്കുകവഴി വിഷയത്തിന്റെ ഗൗരവം ദേശീയ തലത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ യുഡിഎഫ് നേതൃത്വം. തുടര്‍ന്ന് ഗാന്ധിജംഗ്ഷന്‍ പരിസരത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ഗാന്ധി എം പി, കെ സി വേണുഗോപാല്‍, കെ സുധാകരന്, വി ഡി സതീശന്, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസ്സന്, കെ മുരളീധരന് ,പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, എന്‍ കെ പ്രേമചന്ദ്രന് , സി പി ജോണ്‍, ദേവരാജന്‍, അനൂപ് ജേക്കബ് തുടങ്ങിയവരും പങ്കെടുക്കും.പരിസ്ഥിതി ലോലമേഖല വിഷയത്തില്‍ ആശങ്ക അറിയിച്ച് നടക്കുന്ന റാലിയില്‍ ആയിരങ്ങളാണ് അണിനിരക്കുക.ഇതിനായുളള ഒരുക്കങ്ങള്‍ ബത്തേരിയില്‍ നടക്കുകയാണ്.
- Advertisement -
- Advertisement -