രോഗികളുടെ തിരക്കില്‍ വീര്‍പ്പുമുട്ടി കല്പറ്റ കൈനാട്ടിയിലെ ജനറല്‍ ആശുപത്രി. ശരാശരി അറന്നൂറിനടുത്ത് രോഗികള്‍ ദിവേസന ഒ.പിയിലെത്തിയിരുന്ന്. ആശുപത്രിയില്‍ മഴക്കാലമായതോടെ 1000 ത്തിലധികം രോഗികളാണ് ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ എത്തുന്നത്. മണിക്കൂറുകള്‍ ക്യൂ നിന്നാണ് രോഗികള്‍ക്ക് ഒ.പി ടോക്കണ്‍ ലഭിക്കുന്നതും,ഡോക്ടറെ കാണുന്നതും.ആശുപത്രിയുടെ ശേഷി 250 കിടക്കകള്‍ ആണെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം 100 കിടക്കകളിലാണ് നിലവില്‍ കിടത്തി ചികിത്സ ലഭിക്കുന്നത്.മികച്ച ആരോഗ്യ സേവനം ലഭിക്കുന്ന ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെയും ഡോക്ട്ടര്‍മാരെയും നിയമിക്കുക, വിപുലീകരിച്ച ഒ.പി കൗണ്ടര്‍ എത്രയും പെട്ടന്ന് തുറന്ന് കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ദേശിയപാതയോട് ചേര്‍ന്ന ജില്ലാ ആസ്ഥാനത്തെ ജനറല്‍ ആശുപത്രി സാധാരണക്കാരായ രോഗികളുടെ പ്രധാന ആശ്രയ കേന്ദ്രമാണ്. എന്നാല്‍ ഭൗതിക സാഹചര്യങ്ങളുടെ അഭാവവും ഡോക്ട്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവും രോഗികള്‍ക്ക് ചികിത്സ ലഭിക്കാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് ഉണ്ടാക്കുന്നത്. മഴക്കാല രോഗങ്ങളും പകര്‍ച്ചപ്പനികളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആശുപത്രിയില്‍ ദിനേനയെത്തുന്ന രോഗികളുടെ എണ്ണവും കൂടിയതോടെ രോഗികളുടെ വന്‍ തിരക്കാണ് കൈനാട്ടിയിലെ ജനറല്‍ ആശുപത്രിയില്‍.അതിനിടെ ജൂലൈ 1 മുതല്‍ സായാഹ്ന ഒ.പി ആരംഭിക്കാനുള്ള നഗരസഭയുടെ തീരുമാനം പ്രതിസന്ധികള്‍ക്ക് നേരിയ തോതിലെങ്കിലും അയവ് വരുത്തുമെന്ന പ്രതീക്ഷയും പകരുന്നുണ്ട്.
- Advertisement -
- Advertisement -