- Advertisement -

- Advertisement -

ലയണ്‍സ് ക്ലബ്ബിന് പുതിയ ഭാരവാഹികള്‍

0

സുല്‍ത്താന്‍ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ 2022-23 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു. പ്രസിഡണ്ടായി ലയണ്‍ ഗിരീഷ്‌കുമാറിനെയും, സെക്രട്ടറിയായ ലയണ്‍ പി എഫ് മനോജിനെയും, ട്രഷററായി ലയണ്‍ എം ബിജുവിനെയും തെരഞ്ഞെടുത്തു. സ്ഥാനാരോഹണ ചടങ്ങില്‍ പ്രസിഡണ്ട് ലയണ്‍ ഗിരീഷ്‌കുമാര്‍ ഒരു വര്‍ഷത്തേക്കുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളായ 25 നിര്‍ദ്ധന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, വഴിയോര കച്ചവടക്കാര്‍ക്ക് കുട, സൗജന്യ നേത്രപരിശോധന ക്യാമ്പ് എന്നിവ പ്രഖ്യാപിച്ചു.ലയണ്‍ രവി ഗുപ്ത, ലയണ്‍ ജയിസണ്‍ ജോസഫ്, എന്‍ പി ഷനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

You cannot copy content of this page