- Advertisement -

- Advertisement -

ദേവസ്വം ബോര്‍ഡ് ഏകീകരിക്കണമെന്ന് പ്രമേയം

0

സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡ് ഏകീകരിക്കണമെന്ന് ശ്രീ പുഷ്പക ബ്രാഹ്‌മണ സേവാ സംഘം ഉത്തര മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാനന്തവാടിയില്‍ നടന്ന സമ്മേളനം സേവാ സംഘം കേന്ദ്ര പ്രസിഡന്റ് ഡോ.പി.ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു.ദേവസ്വം ജീവനകാരുടെ ശമ്പളം വര്‍ധിപ്പിക്കുക, സാമ്പത്തിക സംവരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര വൈസ് പ്രസിഡന്റ് എ.എം.കുഞ്ഞികൃഷ്ണന്‍ നമ്പീശന്‍ അധ്യക്ഷനായിരുന്നു. ഉത്തര മേഖല ഓര്‍ഗനൈസിംഗ് സെക്രട്ടറി പത്മനാഭന്‍ നമ്പീശന്‍, കേന്ദ്ര വനിത വേദി ചെയര്‍പേഴ്‌സണ്‍ കെ.എം. ദേവകികുട്ടി, വി.പി.സുധീര്‍ നമ്പീശന്‍,വി.എം. കൃഷ്ണപ്രസാദ്, ജില്ലാ പ്രസിഡന്റ് പി.ശിവരാമന്‍ നമ്പീശന്‍, സെക്രട്ടറി ടി.വാസുദേവന്‍, എം. വിവേകാനന്ദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.പനങ്കുറ്റി കേശവന്‍ നമ്പീശന്‍ സ്മാരക കിണര്‍ ഉദ്ഘാടന ചടങ്ങും സമ്മേളനത്തില്‍ നടന്നു.ടി. ഹരിനാരായണന്‍, ഡോ.എന്‍. ഉണ്ണികൃഷ്ണന്‍, പ്രൊ.കെ.എം.ഉണ്ണികൃഷ്ണന്‍ നമ്പീശന്‍, പത്മനാഭന്‍ നമ്പീശന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് എടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page