ശബ്ദം കേട്ട് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നോക്കിയപ്പോള്‍ കടുവ വേലി ചാടി തൊട്ടടുത്ത പറമ്പിലേക്ക് ഓടുന്നതും പ്രദേശവാസി കണ്ടിരുന്നു. തോട്ടത്തില്‍ ചെന്ന് നോക്കിയപ്പോള്‍ മാനിനെ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി.കടുവ കാട്ടിലേക്ക് പോയതായായി നാട്ടുകാര്‍ പറയുന്നു. മാനിനെ പകുതി ഭക്ഷിച്ചതിനാല്‍ കടുവ വീണ്ടും വരാന്‍ സാധ്യതയുണ്ട്.കടുവയെ കണ്ടതോടെ ഭീതിയിലാണ് പ്രദേശവാസികള്‍. പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്ന് വനപാലകര്‍ പറഞ്ഞെങ്കിലും കടുവയെ കൂടുവെച്ച് പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്.
- Advertisement -
- Advertisement -