- Advertisement -

- Advertisement -

മാധ്യമ പരിശീലന പരിപാടി സംഘടിപ്പിച്ചു

0

പുളിഞ്ഞാല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വയനാട് വിഷന്‍ ന്യൂസ് ചാനലും ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും സംയുക്തമായി മാധ്യമ പരിശീലന പരിപാടി സംഘടിപ്പിച്ചു. വയനാട് വിഷന്‍ ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ രഘുനാഥ്,ചാനല്‍ പ്രോഗ്രാം പ്രൊഡ്യൂസറും വാര്‍ത്ത അവതാരകനുമായ, റാഷിദ് മുഹമ്മദ് തുടങ്ങിയവര്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ എടുത്തു.തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആയിരുന്നു പരിശീലനം നല്‍കിയത്.വാര്‍ത്തകളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും. കൃത്യമായ മറുപടി നല്‍കിയ ആയിരുന്നു പരിശീലനം. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് കെ കെ നിര്‍മ്മല, വയനാട് വിഷന്‍ ഡയറക്ടര്‍ കാസിം റിപ്പണ്‍,തങ്കച്ചന്‍ പുളിഞ്ഞാല്‍,ന്യൂസ് റിപ്പോര്‍ട്ടര്‍ വിജിത്ത് വെള്ളമുണ്ട, ക്യാമറാമാന്‍ അനീഷ്,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

You cannot copy content of this page