രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേരെയുള്ള ആക്രമണം: യുഡിഎഫ് റാലിയും പ്രതിഷേധയോഗവും ഇന്ന്
രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇന്ന് യു ഡി എഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേര് അണിനിരക്കുന്ന റാലി നടക്കും.തുടര്‍ന്ന് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധയോഗം നടത്തും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്, മുസ്ലീംലീഗ് ആക്ടിംഗ് സെക്രട്ടറി പി എം എ സലാം, കെ എം ഷാജി അടക്കമുള്ള സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുമെന്ന് യു ഡി എഫ് ജില്ലാചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന് എന്നിവര്‍ അറിയിച്ചു.