- Advertisement -

- Advertisement -

രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേരെയുള്ള ആക്രമണം:യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നാളെ

0

രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് നാളെ യു ഡി എഫ് റാലിയും പ്രതിഷേധയോഗവും നടത്തും.ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേര്‍ അണിനിരക്കുന്ന റാലി നടക്കും.തുടര്‍ന്ന് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധയോഗം നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍,പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍,എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്,എം.കെ രാഘവന്‍,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖ് അടക്കമുള്ള കോണ്‍ഗ്രസിന്റെയും യുഡി എഫിന്റെയും സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.

 

Leave A Reply

Your email address will not be published.

You cannot copy content of this page