ബത്തേരി ഡോണ്‍ ബോസ്കോ കോളേജില്‍ ദ്വിദിന ഇന്റര്‍ നാഷണല്‍ സെമിനാര്‍ ആരംഭിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ബത്തേരി രൂപത അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് നിര്‍വ്വഹിച്ചു. ഫാദര്‍ തോമസ് പൂവേലിക്കല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോയി ഉള്ളാട്ടില്‍, ഡോ. എല്‍ദോ തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ ഡോ ബാലകൃഷ്ണന് മുനിയാണ്ടി, ഡോ അസന്‍ ജെ അഹമ്മദ്, ഡോ. ഇ രാംഗണേഷ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
- Advertisement -
- Advertisement -