- Advertisement -

- Advertisement -

ചിങ്ങം 1 മുതല്‍ കേരള വിഷന്‍ ന്യൂസ് ചാനല്‍ പുതിയ രൂപത്തില്‍

0

ചിങ്ങം 1 മുതല്‍ കേരള വിഷന്‍ ന്യൂസ് ചാനല്‍ പുതിയ രൂപത്തിലും ഭാവത്തിലും പ്രേക്ഷകരിലേക്ക്. ജനകീയ വിഷയങ്ങള്‍ പക്ഷം ചേരാതെ. അധികാരികളില്‍ എത്തിക്കും.കേരളത്തിലെ മാധ്യമ സംസ്‌കാരം തന്നെ മാറ്റിയെഴുതുന്ന രീതിയിലായിരിക്കും പ്രവര്‍ത്തനങ്ങള്‍. പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി സോണല്‍ മീറ്റിംഗുകള്‍ക്ക് തുടക്കമായി.കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കീഴില്‍ സംസ്ഥാനത്തെ 14 ജില്ലകളിലായി 70 തോളം ലോക്കല്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.മലബാറിലെ പ്രാദേശിക ചാനല്‍ ഭാരവാഹികള്‍ പങ്കെടുത്ത മലബാര്‍ സോണല്‍ മീറ്റിംഗ് കോഴിക്കോട്‌ നടന്നു.സംസ്ഥാനത്തെ പ്രാദേശികവും, ദേശീയ-അന്തര്‍ദേശീയ വാര്‍ത്തകളും. ഞൊടിയിടയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് കേരള വിഷന്‍ ന്യൂസ് ചാനല്‍ ലക്ഷ്യമിടുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം എസ് ധനേഷ്  ചീഫ് എഡിറ്ററായി ചുമതലയേറ്റു.സംഘടനാ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ വി ജയകൃഷ്ണന്റെ അധ്യക്ഷനായിരുന്നു. കേരള വിഷന്‍ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍. എം എസ് ധനേഷ് മുഖ്യപ്രഭാഷണം നടത്തി. സി ഒ എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം മന്‍സൂര്‍, കെ സി ബി ല്‍. ഡയറക്ടര്‍മാരായ പ്രജേഷ്, സുരേഷ് ബാബു, നിസാര്‍ ബാബു, തുടങ്ങിയവര്‍ സംസാരിച്ചു. വയനാട് വിഷന്‍ ചാനലിനെ പ്രതിനിധീകരിച്ച്. മാനേജിംഗ് ഡയറക്ടര്‍ പി എം ഏലിയാസ് ആശംസ പ്രഭാഷണം നടത്തി.

 

Leave A Reply

Your email address will not be published.

You cannot copy content of this page