- Advertisement -

- Advertisement -

മാനന്തവാടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപരോധിച്ചു

0

 പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത അഡ്വ: എം.വി. ടോമിയുടെ കടബാധ്യത എഴുതി തളളുമെന്ന ഉറപ്പ് പാലിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടന ഐക്യവേദിയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപരോധിച്ചു. രാവിലെ 8.30 തോടെയാണ് പ്രവര്‍ത്തകര്‍ ബാങ്ക് ഉപരോധിച്ചത്. 10.30 തോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധ സമരം കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.വര്‍ക്കി ഉദ്ഘാടനം ചെയ്തു. കെ.പി.വിജയന്‍ അധ്യക്ഷനായിരുന്നു. ഇ.ജെ. ബാബു, കെ.പി.ശശിധരന്‍, സണ്ണി ജോര്‍ജ്, വി.കെ.ശശിധരന്‍, ശോഭാ രാജന്‍, വി.കെ. തുളസിദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ മുഴുവന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖകളും ഉപരോധിക്കുന്നതിന്റെ ഭാഗമായാണ് മാനന്തവാടിയിലും ഉപരോധം സമരം നടന്നത്. സമരം ഒത്തുതീര്‍പ്പായില്ലെങ്കില്‍ അനിശ്ചിത കാലം സമരം ആരംഭിക്കാനാണ് സമരസമിതിയുടെ തീരുമാനം.

 

Leave A Reply

Your email address will not be published.

You cannot copy content of this page