മനുഷ്യനെ ദോഷകരമായി ബാധിക്കുന്ന ഏത് വിഷയത്തിലും മുസ്ലിം ലീഗ് മാനുഷിക പക്ഷത്താണ്. ജനങ്ങളെ മറന്നുള്ള വികസനങ്ങള്‍ക്ക് മറ്റ് ലക്ഷ്യങ്ങളാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ജില്ലാ മുസ്്ലിം ലീഗ് പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷനായിരുന്നു.ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിമിതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഇരുട്ടിലാക്കുന്ന സാഹചര്യമുയര്ത്തുകയാണെന്നും ഉത്തരവാദിത്വ ബോധത്തോടെ കാര്യങ്ങള്‍ ചെയ്യേണ്ട സര്‍ക്കാര്‍ വിഷയത്തില്‍ പുലര്‍ത്തുന്ന നിസംഗത പ്രതിഷേധാര്‍ഹമാണെന്നും തങ്ങള്‍ പറഞ്ഞു. മത സൗഹാര്‍ദ്ദം, സഹിഷ്ണുത തുടങ്ങിയ സാമൂഹ്യ നന്മമകള്‍ കൂടുതല്‍ ശക്തമായി ഉള്‍ച്ചേര്‍ക്കേണ്ട കാലമാണിത്. മതവും ജാതിയും ഭരണം നിലനിര്‍ത്താനും മനുഷ്യന്റെ സമാധാന ജീവിതത്തെ ഇല്ലാതാക്കാനുമായാണ് ഭരണകൂടങ്ങള്‍ ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ 13 ജില്ലകളിലും നടന്ന സുഹൃദ്സംഗമങ്ങള് വലിയ പ്രതീക്ഷയാണ് പകര്ന്നുനല്കിയതെന്നും, സാമുദായിക സൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും മുസ്ലിം ലീഗ് തുടരുന്ന ഇടപെടലുകള്‍ പൊതുസമൂഹം ആദരവോടെ കാണുന്നവെന്നത് സന്തോഷകരമാണെന്നും തങ്ങള്‍ പറഞ്ഞു. അസഹിഷ്ണുതയുടെയും മതവെറിയുടെയും കാലത്ത് രാജ്യത്തിന്റെ മതേതര പാരമ്പര്യം കൂടുതല്‍ ജാഗ്രതയോടെ കാക്കാന്‍ മുസ്്ലിം ലീഗ് മുന്നില്‍ തന്നെയുണ്ടാവുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നവാസ് ഗനി എം.പി, കെ.പി.എ മജീദ്, പി.എം.എ സലാം, എം.സി മായിന്‍ ഹാജി, അബ്ദറഹ്്മാന് കല്ലായി, അബ്ദറഹ്മാന് രണ്ടത്താണി, എം.എല്‍.എമാരായ പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം, സയ്യിദ് ആബിദ് ഹുസൈന് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -