- Advertisement -

- Advertisement -

പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലൈ 25 മുതല്‍ 30 വരെ

0

പ്ലസ് ടു സേ,ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു.ജൂലൈ 25 മുതല്‍ 30 വരെയാണ് പരീക്ഷ.ഗള്‍ഫ് മേഖലയില്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് യുഎഇയിലെ പരീക്ഷാ കേന്ദ്രത്തിലോ അതാത് കോമ്പിനേഷനുള്ള കേരളത്തിലെ കേന്ദ്രത്തിലോ പരീക്ഷ എഴുതാം.റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത നേടാത്ത എല്ലാ വിഷയങ്ങള്‍ക്കും അപേക്ഷിക്കാം. പ്രൈവറ്റ് കമ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷയില്‍ പങ്കെടുക്കാനാകില്ല.ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 83.87 ശതമാനമാണ് വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍ 78.26 ശതമാനവും. രണ്ടിലും മുന്‍വര്‍ഷത്തെക്കാള്‍ വിജയശതമാനം കുറഞ്ഞു.

 

Leave A Reply

Your email address will not be published.

You cannot copy content of this page