രാജ്യത്ത് 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 9923 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസുകളുടെ എണ്ണം 79,313 ആയി ഉയര്‍ന്നു. 7293 പേര് ഇന്നലെ രോഗമുക്തി നേടി. 17 പേര് കൊവിഡ് ബാധിച്ച് മരിച്ചു.ഡല്‍ഹി-6, കേരളം-5, മഹാരാഷ്ട്ര-2, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 5,24,890 ആണ്. അതേസമയം ദേശീയ കൊവിഡ് വീണ്ടെടുക്കല്‍ നിരക്ക് 98.61 ശതമാനമായി രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. വാക്സിനേഷന് ഡ്രൈവിന് കീഴില്‍ ഇതുവരെ 196.32 ഇതുവരെ 196.32 കോടി ഡോസുകള്‍ രാജ്യത്ത് നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
- Advertisement -
- Advertisement -