ആദിവാസി വനിതകളെ തൊഴില്‍ പരിശീലിപ്പിക്കാനായി ഒരുക്കിയ കെട്ടിടം മാലിന്യ കേന്ദ്രമായി മാറുന്നു. ഹരിത കര്‍മ സേനകള്‍ ശേഖരിക്കുന്ന മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ റോഡരികിലെ കെട്ടിടം.ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഇരുനില കെട്ടിടം മൂന്നു വര്‍ഷമായി ഉപയോഗിക്കുന്നത് മാലിന്യ നിക്ഷേപത്തിനാണ്.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 2018 – 19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 17-ാം വാര്‍ഡില്‍ കെട്ടിടം ഒരുക്കിയത്. ആദിവാസി വനിതകളെ തൊഴില്‍ പരിശീലിപ്പിച്ച് ഉന്നതിയില്‍ എത്തിക്കാനും വരുമാന മാര്‍ഗ്ഗം കണ്ടെത്തുന്നതിനും സഹായമാകുന്ന പദ്ധതിയായിരുന്നു കെട്ടിടത്തില്‍ തുടങ്ങാന്‍ ലക്ഷ്യം വച്ചത്. എന്നാല്‍ ഉദ്ദേശിച്ച പദ്ധതി 3 വര്‍ഷം പിന്നിടുമ്പോഴും നടപ്പിലാക്കാന്‍ പഞ്ചായത്ത് ഭരണ സമിതികളോ വാര്‍ഡംഗമോ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ നിന്നും ഹരിത കര്‍മ സേനകള്‍ വീടുകളിലെത്തി ശേഖരിച്ച് ചാക്കു കെട്ടുകളിലാക്കി ഈ കെട്ടിടത്തിനകത്തും പുറത്തും കൊണ്ടിടുകയാണ് പതിവ്.മാസങ്ങള്‍ കഴിഞ്ഞാണ് ഇത് നീക്കം ചെയ്യുന്നത്.പലതരത്തിലുള്ള പകര്‍ച്ചാവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇങ്ങനെ കെട്ടി കിടക്കുന്നത് രോഗം പകരാന്‍ ഇടയാക്കുമോ എന്ന ആശങ്കയിലാണ് പ്രദേശത്തുള്ളവര്്. ഇവിടെ മാലിന്യ കൂമ്പാരങ്ങള്‍ കൊണ്ടു തള്ളുന്നത് അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
- Advertisement -
- Advertisement -