- Advertisement -

- Advertisement -

പാലത്തിനായുള്ള കാത്തിരിപ്പിന് ഇനിയും അവസാനമായില്ല

0

കോട്ടത്തറ മാടക്കുന്നിലെ ജനങ്ങളുടെ പാലത്തിനായുള്ള കാത്തിരിപ്പിന് ഇനിയും അവസാനമായില്ല.
കോട്ടത്തറ ,വെണ്ണിയോട് ടൗണിലേക്ക് എത്തിപ്പെടാനുള്ള എളുപ്പ മാര്‍ഗമാണ് കല്ലട്ടിക്കാവ് പാലം.10 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പാലം തകര്‍ന്നുവെങ്കിലും പഞ്ചായത്ത് മരപ്പാലം നിര്‍മ്മിച്ചിരുന്നു.താല്‍ക്കാലികമായി ഉണ്ടാക്കിയ പാലവും 2018 ലെ പ്രളയത്തില്‍ നശിച്ചു.പിന്നീട് ചങ്ങാടം കെട്ടി യാത്ര തുടര്‍ന്നെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് കൂടിയതോടെ അതും നിര്‍ത്തേണ്ടി വന്നു.മാടക്കുന്ന് താമസിക്കുന്ന കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകണമെങ്കിലും,മറ്റാവശ്യങ്ങള്‍ക്കായി ടൗണിലെത്തണമെങ്കിലും അഞ്ചു കിലോമീറ്ററോളം ചുറ്റണം.സെന്റ് പീറ്റേര്‍സ് ചര്‍ച്ച് എടവകയില്‍ പെട്ട ഭൂരിഭാഗം പേരും താമസിക്കുന്നത് ഈ പ്രദേശത്താണ് ഇവര്‍ക്ക് പള്ളിയിലേക്ക് എത്തണമെങ്കിലും വലിയ പ്രയാസമാണ്. ഇവിടുത്തെ ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്കും, വെണ്ണിയോട് ടൗണിലേക്കും, കരിഞ്ഞകുന്ന് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലേക്കും എത്തിപ്പെടണമെങ്കില്‍ ചുറ്റി വളഞ്ഞ് വരുകയെ മാര്‍ഗമുള്ളു.തങ്ങളുടെ ഈ ദുരവസ്ഥ പല തവണ അധികാരികള്‍ക്കു മുന്നില്‍ എത്തിച്ചെങ്കിലുംആരും തന്നെ തിരിഞ്ഞു നോക്കിയില്ലെന്നും,പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ വന്‍ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന്പദേശവാസികള്‍ പറയുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page