- Advertisement -

- Advertisement -

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു

0

സ്വര്‍ണ്ണ കടത്ത് മുഖ്യമന്ത്രി രാജി വെക്കുക,സ്വര്‍ണ്ണക്കടത്തും ഡോളര്‍കടത്തും കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത്‌കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ ഉണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി ടൗണില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധാഗ്‌നിയും സംഘടിപ്പിച്ചു. ഗാന്ധി പാര്‍ക്കില്‍ നടന്ന പ്രതിഷേധ സംഗമം കെപിസിസി സെക്രട്ടറി അഡ്വ.എന്‍.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് ബൈജു പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷനായിരുന്നു.നിധിന്‍ തോണിച്ചാല്‍,അജോ മാളിയേക്കല്‍, അന്‍ഷാദ് മാട്ടുമ്മല്‍,നിധിന്‍ തലപ്പുഴ,സുബിന്‍ ജോസ്,ഷിനു വടകര,പ്രിയേഷ് തോമസ്,റോബിന്‍ ഇലവുങ്കല്‍,വൈശാഖ് കാട്ടിക്കുളം,അഖില്‍ വാഴച്ചാല്‍,റഹീഷ് അപ്പപാറ,ചന്ദ്രന്‍ ഇടമന തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി.വി. ജോര്‍ജ്, എ.എം.നിഷാന്ത്,വി.വി.നാരായണ വാര്യര്‍, ടി.എ.റെജി,പി.ഷംസുദ്ദീന്‍,അസീസ് വാളാട്, ഷിനോജ് അണമല, സുശോബ് ചെറുകുംബം,ഷംസീര്‍ അരണപ്പാറ, ഏല്‍ബിന്‍ മാത്യൂ,സിജോ കമ്മന തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

You cannot copy content of this page