ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുല്‍പ്പള്ളി ലയണ്‍സ് ഹാളില്‍ രോഗി പരിചരണ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു. പുല്‍പ്പള്ളി, പുതാടി, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ, പഞ്ചായത്തുകളില്‍ പക്ഷാഘാതം സംഭവിച്ച രോഗികളുടെ സംഗമവും കൂട്ടായ്മയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി മെഡിക്കല്‍ ഓഫീസര്‍ ഡോ: ലത അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍, പി.സ്മിത, നാസര്‍, ജയകുമാര്‍, വിനീത, തുടങ്ങിയവര്‍ സംസാരിച്ചു. രോഗി പരിചരണ സ്നേഹ കൂട്ടായ്മയില്‍ ഡോ. ടോജോ ക്ലാസെടുത്തു.
- Advertisement -
- Advertisement -