വനിതാ ലീഗ് ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് സംഘടിപ്പിച്ചു. കല്‍പ്പറ്റ ലീഗ് ഓഫീസില്‍ നടത്തിയ കണ്വെന്ഷന് സംസ്ഥാന വനിതാ ലീഗ് പ്രസിഡണ്ട് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു.ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയിലും കേരള സംസ്ഥാനത്തിലും നടക്കുന്നത് രാജഭരണമാണെന്നും ഏകാധിപത്യ രീതിയിലാണ് നരേന്ദ്രമോദി
യും പിണറായി വിജയനും പെരുമാറുന്നത് ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുന്നവരെ ഇല്ലായ്മചെയ്യാന്‍ ഭരണസംവിധാനം ഉപയോഗിക്കുകയാണെന്നും അവര്‍ പറഞ്ഞു. ബഷീറാ അബൂബക്കര്‍ അധ്യക്ഷയായിരുന്നു.ജനറല്‍ സെക്രട്ടറി സൗജത്ത് ഉസ്മാന്, വയനാട് ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് പി പി എ കരീം, പി കെ അബൂബക്കര്‍, റസാഖ് കല്‍പ്പറ്റ , സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി റോഷ്നി ഖാലിദ് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -