ജില്ലാമൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കുള്ള ശാസ്ത്രീയമായ പരിശീലന പരിപാടികള്‍ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബത്തേരി നഗരസഭാ ചെയര്മാന് ടി.എല്‍ സാബു നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് വ്യാവസായിക അടിസ്ഥാനത്തിലുള്ള പശുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ ക്ഷീര കര്‍ഷകര്‍ക്കുള്ള ത്രിദിന പരിശീലന പരിപാടിക്കും തുടക്കം കുറിച്ചു. ചടങ്ങില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.മീര മോഹന്‍ദാസ് അധ്യക്ഷയായിരുന്നു. പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.എ.വി പ്രകാശന്, ഡോ.എസ്.ആര് പ്രഭാകരന് പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -