- Advertisement -

- Advertisement -

കാലവര്‍ഷം വൈകുന്നു; ഇഞ്ചി കര്‍ഷകര്‍ക്ക് തിരിച്ചടി

0

കാലവര്‍ഷം വൈകുന്നത് ഇഞ്ചി കര്‍ഷകര്‍ക്ക് തിരിച്ചടിയാവുന്നു.വയലിലും കരയിലുമായി ഏക്കര്‍ കണക്കിന് ഇഞ്ചി കൃഷിയിറക്കായ കര്‍ഷകരാണ് മഴ വൈകുന്നതിനാല്‍ പ്രതിസന്ധിയിലായത്. ജൂണ്‍ മാസം പകുതിയായിട്ടും ഇടവപാതി കഴിഞ്ഞിട്ടും വയനാട്ടില്‍ ആവശ്യത്തിന് മഴ ലഭിച്ചില്ല.പല കര്‍ഷകരും സ്പിങ്കളര്‍ ഉപയോഗിച്ചണ് ഇഞ്ചി നനയ്ക്കുന്നത്.എന്നാല്‍ ഇതിന് വന്‍ ചിലവാണ് വരുന്നത്. ഇത് ചെറുകിട കര്‍ഷകര്‍ക്ക് താങ്ങുവാന്‍ കഴിയുന്നതല്ല. ഒരു മണിക്കൂര്‍ വെള്ളം പമ്പ് ചെയ്യുന്നതിന് ഏകദേശം നാല് ലിറ്റര്‍ ഡീസല്‍ വേണമെന്ന് കര്‍ഷകര്‍ പറയുന്നു. സ്ഥലം ഏക്കറിന് മുപ്പതിനായിരം രൂപ പാട്ടത്തിന് എടുത്തണ് പലരും കൃഷിയിറക്കിയിരിക്കുന്നത്.വേനല്‍ മഴ നേരത്തെ നന്നായി ലഭിച്ചതിനാല്‍ പലരും ഏപ്രില്‍ മെയ് മാസത്തില്‍ കൃഷിയിറക്കി. ഇഞ്ചി മുളയ്ക്കുകയും വരിപ്പ് എടുത്ത് വളം ചെയ്യണ്ട സമയത്താണ് മഴ മാറി നില്‍ക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന് പുറമെ രാസവളത്തിന്റെ വില വര്‍ദ്ധനയും ഇഞ്ചി കൃഷകരെ പ്രതിസന്ധിയിലാക്കുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page