- Advertisement -

- Advertisement -

ചെള്ളു പനിക്കെതിരെ ജാഗ്രത

0

 

 

ചെള്ള് പനി അഥവാ സ്‌ക്രബ് ടൈഫസ് ബാധിച്ച് കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ബാക്ടീരിയ കാരണം ഉണ്ടാകുന്ന ഈ രോഗം വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ മരണത്തിന് കാരണമാകും വിധത്തില്‍ ഗുരതരമാകുന്ന ഒന്നാണ്. എലി, പൂച്ച തുടങ്ങിയ മൃഗങ്ങളിലെ ചെള്ളുകളാണ് മനുഷ്യരില്‍ ഈ രോഗം പരത്തുന്നതിന് കാരണമാകുന്നത്. റിക്കറ്റ്സിയേസി ടൈഫി വിഭാഗത്തില്‍ പെട്ട ബാക്ടീരിയയാണ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പരത്തുന്ന ഈ രോഗത്തിന് കാരണം. മൃഗങ്ങളിലുണ്ടാകുന്ന ചെള്ള്, പേന്‍ തുടങ്ങിയ ജീവികള്‍ മനുഷ്യനെ കടിച്ചാല്‍ ഈ രോഗമുണ്ടാകും.ചെള്ളിന്റെ കടിയേറ്റ സ്ഥലത്തു നിന്നും ബാക്ടീരിയ രക്തത്തിലേയ്ക്ക് കടന്ന് ഇവ പെരുകി ശരീരത്തില്‍ വളരുന്നു. ഇത് കടിച്ച് രണ്ടാഴ്ചക്കകം രോഗലക്ഷണം ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നു.

ലക്ഷണങ്ങള്‍

ശരീരത്തില്‍ വരുന്ന കറുത്ത പാടുകളാണ് പ്രധാന ലക്ഷണം. ഇതിനൊപ്പം തലവേദന, പനി, ചുമ, പേശീവേദന, ദഹന പ്രശ്നം, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങളും സാധാരണയായി കണ്ടു വരുന്നു. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ ശ്വേതാണുക്കളുടെ കുറവനുഭവപ്പെടുന്ന ല്യൂക്കോപീനീയ എന്ന അവസ്ഥയുണ്ടാകുന്നു. രോഗത്തിന്റെ അവസാന ഘട്ടത്തില്‍ എന്‍സൈഫലൈറ്റിസ്, മയോകാര്‍ഡിറ്റിസ്, ന്യൂമോണിറ്റിസ് തുടങ്ങിയവ കണ്ടു വരുന്നു.രോഗം തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചികിത്സയും എളുപ്പമാകും. ചെള്ളു കടി എല്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. ഇത് മൃഗങ്ങളില്‍ നിന്നാണെങ്കിലും മറ്റ് എവിടെ നിന്നാണെങ്കിലും. ആന്റി ബയോട്ടിക് ചികിത്സയാണ് ഇതിന് നല്‍കി വരുന്നത്. തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാവുന്ന ഈ അവസ്ഥ ഗുരുതരമായാല്‍ മരണത്തിലേയ്ക്ക് വരെ നയിക്കുന്നതായതിനാല്‍ വെറുമൊരു പനിയെന്ന രീതിയില്‍ നിസാരമാക്കി തള്ളാതിരിയ്ക്കുക.എലി, പൂച്ച ഉള്‍പ്പെടെയുള്ള മൃഗങ്ങളിലുണ്ടാകന്ന ചെള്ളുകളാണ് മനുഷ്യനിലേക്ക് ചെള്ള് പനി എത്തിക്കുന്നത്. ചെള്ള്, ജീവികളിലുണ്ടാകുന്ന പേന്‍, മാന്‍ചെള്ള്, നായുണ്ണി എന്നീ ജീവികള്‍ കടിച്ചാല്‍ ചെള്ള് പനിക്ക് കാരണമാകും. റിക്കെറ്റ്സിയേസി ടൈഫി കുടുംബത്തില്‍പ്പെട്ട ബാക്ടീരിയയായ ഒറെന്‍ഷി സുസുഗാമുഷിയാണ് ചെള്ള് പനി എന്ന രോഗത്തിന്റെ കാരണമാകുന്നത്. ഈ ചെള്ള് മനുഷ്യനെ കടിക്കുമ്പോഴാണ് പനിക്ക് കാരണമാകുന്ന ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്.

പരിഹാരം

രോഗം കണ്ടെത്തി തുടക്കത്തില്‍ തന്നെ ചികിത്സ ഉറപ്പാക്കുക എന്നതാണ് ചെള്ളുപനി മൂലമുള്ള മരണമില്ലാതാക്കാനുള്ള വഴി. വളര്‍ത്തുമൃഗങ്ങളില്‍ ചെള്ളുണ്ടെങ്കില്‍ ഒഴിവാക്കുക, എലികളില്‍ നിന്നുള്‍പ്പെടെ ചെള്ള് കടിയേല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് ചെള്ള് പനിയെ അകറ്റിനിര്‍ത്താനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍.
ഡോക്സിസൈക്ലിന്‍ ആന്റിബയോട്ടികിലൂടെ ചെള്ള് പനി ചികിത്സിക്കാം. ഏത് പ്രായത്തിലുള്ളവര്‍ക്കും ഈ ആന്റിബയോട്ടിക് ഉപയോഗിക്കാവുന്നതാണ്. രോഗലക്ഷണങ്ങള്‍ ആരംഭിച്ചയുടനെ മരുന്ന് നല്‍കുന്നതാണ് ഏറ്റവും ഉചിതം.രോഗം തടയാന്‍ വാക്സിനുകള്‍ ലഭ്യമല്ല.രോഗത്തിന് കൃത്യമായി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണകാരണമാകും. ചെള്ള് ധാരാളമായി കാണപ്പെടുന്ന കുറ്റിക്കാടുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക, ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page