അമ്പലവയല്‍ പളളവയലിലെ ഹോംസ്റ്റേയില്‍ അതിക്രമിച്ചുകയറിയ മുഖംമൂടി സംഘമാണ് യുവതിയ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ബത്തേരി ഡി.വൈ.എസ്.പി. അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് കൂട്ടബലാത്സംഗത്തിന്റെ ചുരുളഴിച്ചത്. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ കുറ്റകൃത്യത്തില്‍ പോലീസ് ആദ്യം ഹോംസ്റ്റേ നടത്തിപ്പുകാരെ അറസ്റ്റുചെയ്തു. പിന്നീട് ഇടനിലക്കാരെയും കൊയിലാണ്ടി സ്വദേശികളായ അഞ്ചുപേരെയും അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം ബാക്കിയുളള പ്രതികളെയും പിടികൂടി. അക്രമിസംഘത്തിലെ ഒമ്പതുപേരും കൊയിലാണ്ടി സ്വദേശികളാണ് ഇവര്‍ മുമ്പും നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.പ്രതികള്‍ക്കായി തമിഴ്‌നാട്ടിലും കര്‍ണാടകയിലും കേരളത്തിലെ വിവിധ ജില്ലകളിലും ക്യാമ്പുചെയ്താണ് പോലീസ് തിരച്ചില്‍ നടത്തിയത്. രാജ്യംവിടാനുളള പ്രതികളുടെ നീക്കങ്ങളും വിഫലമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടായേക്കും. വയനാട്ടിലെ ഹോംസ്റ്റേകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന സാഹചര്യം പോലീസ് നിരീക്ഷിച്ചുവരികയാണ്.
- Advertisement -
- Advertisement -