- Advertisement -

- Advertisement -

ബഫര്‍ സോണ്‍ ഉത്തരവിനെതിരെ പ്രമേയം പാസാക്കി ബത്തേരി നഗരസഭ

0

 

വന്യജീവി സങ്കേതത്തിനു ചുറ്റും ബഫര്‍ സോണ്‍ ഉത്തരവിനെതിരെ പ്രമേയം പാസാക്കി സുല്‍ത്താന്‍ ബത്തേരി നഗരസഭ. ബഫര്‍ സോണില്‍ നടപ്പാക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും മനുഷ്യനെ കുടിയൊഴിക്കാന്‍ നിര്‍ബന്ധിതമാക്കുമെന്നും, ജനങ്ങളുടെ ആവാസ വ്യവസ്ഥ തകിടം മറിക്കുന്നതാണെന്നുമാണ് പ്രമേയം. അടിയന്തിരമായി വിളിച്ചു ചേര്‍ത്ത കൗണ്‍സിലില്‍ ചെയര്‍മാന്‍ ടി കെ രമേശാണ് പ്രമേയം അവതരിപ്പിച്ചത്.വന്യജീവി സങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റര്‍ ദൂര പരിധിയില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ കോടതി ഉത്തരവിനെതിരെയാണ്്്് നഗരസഭ കൗ്ണ്‍സില്‍ പ്രമേയം പാസാക്കിയത്.നഗരത്തിലെ വിവിധ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും നിലനില്‍പ്പ് ഭീഷണി നേരിടുന്നുണ്ട്.

നിലവിലെ ഉത്തരവ് സുല്‍ത്താന്‍ ബത്തേരി നഗരസഭയെ പ്രതികൂലമായ ബാധിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് പ്രമേയം ആരംഭിക്കുന്നത്. നഗരത്തിലെ വിവിധ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും നിലനില്‍പ്പ് ഭീഷണി നേരിടുന്നു.ഇന്നത്തെ ബഫര്‍സോണ്‍ നാളത്തെ റിസര്‍വ് ഫോറസ്റ്റ ്ആയിരിക്കുമെന്നും, ബഫര്‍സോണില്‍ നടപ്പാക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും മനുഷ്യനെ കുടിയൊഴിയാന്‍ നിര്‍ബന്ധിതമാക്കുമെന്നും നഗരസഭ ചെയര്‍മാന്‍ അവതരിപ്പി്ച്ച പ്രമേയത്തില്‍ ചൂണ്ടികാണിക്കുന്നു.. സുല്‍ത്താന്‍ബത്തേരി നഗരത്തിന്റെ വികസനത്തെ തടയിടുന്നതാണ് പ്രസ്തുത വിധിയെന്നും അതിനാല്‍ നടപടിക്കെതിരെ നഗരസഭ പ്രമേയത്തിലൂടെപ്രതിഷിധിക്കുന്നതായും ചെയര്‍മാന്‍ പറഞ്ഞു. പ്രമേയം ഐക്യകണ്ഠേനയാണ് കൗണ്‍സില്‍ പാസാക്കിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page