- Advertisement -

- Advertisement -

കമ്പളക്കാട് ടൗണില്‍ ഗതാഗത തടസം രൂക്ഷം

0

 

 

കമ്പളക്കാട് ടൗണില്‍ ഗതാഗത തടസം പതിവാണ്. അത്യാവശ്യ സമയങ്ങളില്‍ ആംബുലന്‍സുകള്‍ പോലും ഇതു വഴി കടന്നു പോകുവാന്‍ ബുദ്ധിമുട്ടുകയാണ്. മികച്ചൊരു ട്രാഫിക്ക് പരിഷ്‌ക്കാരം ടൗണില്‍ കൊണ്ടു വരണമെന്നുള്ള ആവശ്യവും ശക്തമാവുകയാണ്.പള്ളിക്കുന്ന് റോഡിലാണ് കൂടുതല്‍ സമയം ബ്ലോക്ക് അനുഭവപ്പെടുന്നത്. പലതവണ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തും കമ്പളക്കാട് പോലീസും സംയുക്തമായി ഇവിടെ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നെങ്കിലും മാസങ്ങള്‍ക്കൊണ്ട് വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ മാറുകയാണ് പതിവ്. റോഡിന്റെ ഇരു ഭാഗങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ കൈയ്യടക്കിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ യാത്രക്കാരെ ഇറക്കുന്നതിനും കയ്യറ്റുന്നതിനും ബസുകള്‍ നിര്‍ത്തുമ്പോള്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.അതു കൊണ്ട് തന്നെ മികച്ചൊരു ട്രാഫിക്ക് പരിഷ്‌ക്കാരം കമ്പളക്കാട് ടൗണില്‍ നടപ്പിലാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page