അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് ഇനി സന്തോഷ ഗ്രാമ പഞ്ചായത്താകും.പഞ്ചായത്തുകളില്‍ ജനങ്ങളുടെ ജീവിതം മെച്ചപെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് സന്തോഷം ഗ്രാമം പദ്ധതി.
സംസ്ഥാനത്ത് തിരഞ്ഞെടുത്ത 4 പഞ്ചായത്തുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്തുകളില്‍ ജനങ്ങള്‍ക്കു സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനായി ഭൗതിക സാഹചര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.വരുമാനവും ജീവിതനിലവാരവും ഉയര്‍ത്താനുള്ള പദ്ധതി ആവിഷ്കരിക്കും. തുല്യതയും തുല്യനീതിയും ഉറപ്പാക്കും. വ്യക്തി, സാമൂഹിക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തും. തര്‍ക്കങ്ങള്‍ കലഹങ്ങള്‍ എന്നിവ ഒഴിവാക്കുക, തിന്മകള്, ലഹരി എന്നിവയില്‍ നിന്ന് ജനത്തെ മോചിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
- Advertisement -
- Advertisement -