- Advertisement -

- Advertisement -

മുട്ടില്‍ നോര്‍ത്ത് സോണില്‍ അനുമതിയില്ലാതെ വീണ്ടും മരംമുറി

0

മുട്ടില്‍ നോര്‍ത്ത് സോണില്‍ അനുമതിയില്ലാതെ വീണ്ടും മരംമുറി. മുട്ടില്‍ നോര്‍ത്ത് സോണില്‍പ്പെട്ട മടക്കി തെറ്റുപാടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് അനുമതിയില്ലാതെ ഈട്ടിതടികള്‍ മുറിച്ചിട്ടിരിക്കുന്നത്. പറമ്പിലെ മരങ്ങള്‍ എല്ലാം മുറിച്ച് ക്ലിയര്‍ ഫില്ലിംഗ് നടത്തി പ്ലോട്ടുകളാക്കി മുറിച്ച് വില്‍ക്കാനായി മറ്റൊരു വ്യക്തി ഈയിടെ വാങ്ങിച്ച സ്ഥലമാണിത്.

സംഭവം അറിഞ്ഞ് വില്ലേജ് ഓഫീസ് അധികാരികള്‍ സ്ഥലത്തെത്തി സ്ഥലം സന്ദര്‍ശ്ശിച്ച് മരം വില്‍പ്പന തടഞ്ഞിരുന്നു. സംഭവത്തെകുറിച്ച് മുട്ടില്‍ നോര്‍ത്ത് വില്ലേജ് ഓഫീസ് അധികാരികളുമായി ബന്ധപ്പെട്ടപ്പോള്‍ നിലവില്‍ ഈ സ്ഥലത്തെ ഈട്ടിതടികള്‍ മുറിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

മരം മുറി വിവാദമായതോടെ മുറിച്ചിട്ട തടികള്‍ക്ക് പേപ്പറുകള്‍ ശരിയാക്കുവാനുള്ള തിടുക്കത്തിലുള്ള പ്രവര്‍ത്തനങ്ങളും ഇതിനിടെ നടക്കുന്നുണ്ട്. എന്തായാലും അധികാരികളുടെ മൗന സമ്മതത്തോടെയുള്ള അനധികൃത നടപടികള്‍ തടയുകതന്നെ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

 

Leave A Reply

Your email address will not be published.

You cannot copy content of this page