വേനലവധി കഴിഞ്ഞ് പൊതുവിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കും. മഹാമാരിയെ അതിജീവിച്ച് പൊതുവിദ്യാഭ്യാസ മുന്നേറ്റത്തിനുള്ള ഒരുക്കം അവസാനഘട്ടത്തിലാണെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവം ഒന്നിന് രാവിലെ 9.30ന് കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും. 42,90,000 വിദ്യാര്‍ഥികളും 1,80,057 അധ്യാപകരും 24,798 അനധ്യാപകരുമാണ് സ്കൂളിലെത്തുന്നത്. ജില്ലാ, സ്കൂള്‍തല പ്രവേശനോത്സവവും സംഘടിപ്പിക്കും. സ്കൂള്‍ ഒരുയൂണിറ്റായി കണക്കാക്കിയാകും പ്രവേശനോത്സവം.
- Advertisement -
- Advertisement -