- Advertisement -

- Advertisement -

എം പി വീരേന്ദ്രകുമാറിനെ അനുസ്മരിക്കാന്‍ ശനിയാഴ്ച്ച വയനാട് ഒത്തുചേരും.

0

എഴുപതുകാരനും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എം പി വീരേന്ദ്രകുമാറിനെ അനുസ്മരിക്കാന്‍ ശനിയാഴ്ച്ച വയനാട് ഒത്തുചേരും. വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കണ്ടറിയിലാണ് അനുസ്മരണ സമ്മേളനം. സമ്മേളനം നോവലിസ്റ്റ് എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, എംഎല്‍എ മാരായ ഐ സി ബാലകൃഷ്ണന്‍, ടി സിദ്ദിഖ്, ഒ ആര്‍ കേളു, പ്രമുഖ സഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര തുടങ്ങിയവര്‍ വേദി പങ്കിടും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ചെയര്‍മാനായ സ്വാഗത സംഘമാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page