ബത്തേരി തിരുവനന്തപുരം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ചേര്‍ത്തലയില്‍ അപകടത്തില്‍പ്പെട്ടു.വയനാട്ടില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്ക് പരിക്ക്. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്, ബത്തേരി മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് എന്നിവരടക്കം 15 പേര്‍ക്കാണ് പരിക്ക്.അനസും ഗിരിജയും ആലപ്പുഴ മെഡിക്കല്‍ കോളേജിലും എല്‍സി പൗലോസ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ സ്വിഫ്റ്റ് ബസ് കണ്ടെയ്നര്‍ ലോറിയുടെ പിറകില്‍ ഇടിച്ചാണ് അപകടം.സ്റ്റെഫിയുടെ കാലിനും തലയ്ക്കുമാണ് പരിക്ക്. ഗിരിജ കൃഷ്ണന്റെ മൂക്കിന് പരിക്കുണ്ട്. തിരുവനന്തപുരത്ത് ആസാദി കാ അമൃത് മഹോത്സവത്തില്‍ പങ്കെടുക്കാനാണ് ജനപ്രതിനിധികള്‍ പോയത്. ഇന്നലെ വൈകുന്നേരം 6 മണിക്ക് ബത്തേരിയില്‍ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.
- Advertisement -
- Advertisement -