- Advertisement -

- Advertisement -

മഞ്ച; വിത്ത് നടീല്‍ ഉദ്ഘാടനം ചെയ്തു

0

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്റെ ആയുഷ് ഗ്രാമവും, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തും സംയുക്തമായി ഗോത്ര ജനവിഭാഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന വയനാടന്‍ ജൈവ മഞ്ഞള്‍ കൃഷി പദ്ധതി  മഞ്ചയുടെ വിത്ത് നടീല്‍ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. വെള്ളമുണ്ട എട്ടേനാലില്‍ മുണ്ടക്കല്‍ കോളനിയില്‍ നടന്ന ചടങ്ങില്‍ വെളളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
വെള്ളമുണ്ട മുണ്ടക്കല്‍ കോളനിയിലെ ഒരേക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായ 10 ഗുണഭോക്തക്കളുടെ ക്ലസ്റ്റര്‍ രൂപികരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഗുണഭോക്തക്കള്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നുണ്ട്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഭാരതീയ ചികിത്സ വകുപ്പ്, ദേശീയ തൊഴിലുറപ്പ് പദ്ധതി, വെള്ളമുണ്ട കൃഷി ഭവന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലാ ആയുര്‍വേദ ആശുപത്രി സി.എം.ഒ ഒ.വി. സുഷ മുഖ്യ പ്രഭാഷണം നടത്തി. നാഷണല്‍ ആയുഷ്മിഷന്‍ ഡി.പി.എം. ഡോ. അനീന ജിതേന്ദ്ര പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്,  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബാലന്‍ വെള്ളരിമ്മല്‍, പി.കെ അമീന്‍, വാര്‍ഡ് മെമ്പര്‍ അബ്ദുള്ള കണിയാങ്കണ്ടി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി.എം. അനില്‍കുമാര്‍, സീനത്ത് വൈശ്യന്‍, ഇ.കെ. സല്‍മത്ത്,  അമ്മദ് കൊടുവേരി, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ മംഗലശ്ശേരി നാരായണന്‍, കൃഷി ഓഫീസര്‍ കെ.ആര്‍. കോകില,  ഡോ. എബി ഫിലിപ്പ്, ഡോ. സിജോ കുര്യാക്കോസ്, സി.ആര്‍. നദീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page